Posted On
date_range Updated On
date_range ദുരിതാശ്വാസനിധി ദുർവിനിയോഗം: ഹരജി മാറ്റി
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ നൽകിയ പരാതി ലോകായുക്ത തള്ളിയതിനെതിരായ ഹരജി ഹൈകോടതി വിശദ വാദത്തിന് മാറ്റി.
നടപടിക്രമങ്ങൾ പാലിക്കാതെ ദുരിതാശ്വാസ നിധി അനുവദിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിർ കക്ഷികളാക്കിയും ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടും തിരുവനന്തപുരം സ്വദേശി ആർ.എസ്. ശശികുമാർ സമർപ്പിച്ച ഹരജിയാണ് സെപ്റ്റംബർ 24ന് പരിഗണിക്കാൻ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.