കൊച്ചി: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യത്തിൽ അഭിമാനത്തോടെ പങ്കാളികളാകുന്നുവെന്ന് വൈമാനികരും മറ്റ് ജീവനക്കാരും. ക്യാപ്റ്റൻ അൻഷുൽ ശിറോങ്, കോപൈലറ്റ് ക്യാപ്റ്റൻ റിസ്വിൻ നാസർ, കാബിൻ ക്രൂ ദീപക്, റിയങ്ക, അഞ്ജന, തഷി ബൂട്ടിയ എന്നിവരാണ് അബൂദബിയിലെത്തി മലയാളികളുമായി കൊച്ചിയിലേക്ക് തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായിരുന്നത്. സന്തോഷത്തോടെയാണ് ദൗത്യത്തിൽ പങ്കാളികളാകുന്നതെന്ന് അവർ തിരിക്കുംമുമ്പ് പറഞ്ഞു.
യാത്രക്കാരെ പരിചരിക്കാൻ എറണാകുളം മെഡിക്കൽ കോളജിൽനിന്ന് ലഭിച്ച പരിശീലനം ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്ന് ക്യാപ്റ്റൻ അൻശുൽ ശിറോങ് പറഞ്ഞു. ഒരു വൈമാനികനെന്ന നിലയിൽ തങ്ങളുടെ സുരക്ഷയിൽ ഭയമില്ല. കമ്പനി തങ്ങളെ ഈ പദ്ധതിക്ക് നിയോഗിച്ചതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് കുടുംബത്തിെൻറ ശക്തമായ പിന്തുണയാണ് ലഭിച്ചതെന്ന് അഞ്ജനയും റിയങ്കയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.