ചെന്ത്രാപ്പിന്നി(തൃശൂർ): ബംഗളൂരുവിലെ ബന്ധുവീട്ടില്‍ നിന്നും മടങ്ങിയ രണ്ട് ആൺകുട്ടികളെ ദുരൂഹ സാചര്യത്തിൽ കാണാതായി. എടത്തിരുത്തി മധുരംപിള്ളി കിഴക്ക് വീട്ടില്‍ സാജന്‍ മേനോെൻറ മകന്‍ നിർമല്‍ മേനോൻ(17), പെരിങ്ങോട്ടുകര കിഴക്കുംമുറി കാനാറ വീട്ടില്‍ ദിനേഷിെൻറ മകന്‍ ദിബീഷ് (16) എന്നിവരെയാണ് മേയ് 31 മുതൽ കാണതായത്. നിർമല്‍ മേനോെൻറ രക്ഷിതാക്കള്‍ മതിലകം പൊലീസിലും ദിബീഷിെൻറ രക്ഷിതാക്കള്‍ അന്തിക്കാട് പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.
കാണാതായ രണ്ട് ആൺകുട്ടികളും ബന്ധുവായ ഒരു 13 കാരനും കൂടി ഒരാഴ്ച മുമ്പാണ് ബംഗളൂരുവിലേക്ക് ടൂർ പോയത്. കൂട്ടത്തിൽ ഒരാളുടെ പിതൃസഹോദരൻ ബംഗളൂരുവിലാണ് താമസിക്കുന്നത്്. അവിടെയാണ് ഇവർ താമസിച്ചത്് . 31ന് ബംഗളൂരുവില്‍ നിന്നും ട്രെയിനിൽ പുറപ്പെട്ട ഇവരിൽ 13 കാരൻ മാത്രമാണ് തിരിച്ചെത്തിയത്. ഒലവക്കോട് വന്നിറങ്ങിയ ശേഷം ഇയാളെ തൃശൂരിലേക്ക് വേറെ ട്രെയിനിൽ ഇവർ കയറ്റി വിട്ടു എന്നാണ് പറയുന്നത്. കാണാതായ രണ്ടുപേരും ഇതുവരെ വീട്ടിലെത്തിയിട്ടില്ല. കുട്ടികൾ താമസിച്ച വീട്ടിലുണ്ടായിരുന്നവർ ഒരു ബന്ധുവടക്കം പ്രായ പൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെയും കൂട്ടി ബംഗളൂരുവില്‍ നിന്ന് മുങ്ങിയതാണെന്ന് അഭ്യൂഹമുണ്ട്. കൂടെയുള്ള 13 കാരനെ തൃശൂരിലേക്ക് വണ്ടി കയറ്റി വിട്ട ശേഷം കാണാതായവരടക്കം മുങ്ങിയെന്നാണ് കരുതുന്നത്.
ഇവരെപ്പറ്റി വിവരം ലഭിക്കുന്നവർ കൊടുങ്ങല്ലൂർ സി.ഐ (9497987143), മതിലകം പൊലീസ് സ്‌റ്റേഷന്‍ (9494980547), അന്തിക്കാട് എസ്.ഐ (9497980522), ചേർപ്പ് സി.ഐ (9497980530) എന്നിവരെ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.