Posted On
date_range Updated On
date_range കാണാതായ വിദ്യാർഥിനി പുഴയിൽ മരിച്ച നിലയിൽ
തലശ്ശേരി: കാണാതായ വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിന്‍(19) ആണ് കോളിക്കടവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച്ച ഉച്ചയോടെ ജഹാന ഷെറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസും ബന്ധുക്കളും ചേർന്ന് വിദ്യാർത്ഥിക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച്ച വൈകിട്ട് കോളിക്കടവ് പുഴയിൽ പാലത്തിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.
ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മൃതദ്ദേഹം കരക്കെത്തിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പുന്നാട് സ്വദേശി സയ്യിദ് - മുനീറ ദമ്പതികളുടെ മകളാണ്. സഹോദരൻ: നിഹാൽ. വീട്പ്പാട് എസ്.എൻ.ഡി.പി കോളജ് രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിനിയാണ് ജഹാന ഷെറിന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.