ആദിത്യൻ, അമൽ
Posted On
date_range Updated On
date_range കൊല്ലത്ത് കാണാതായ രണ്ട് കുട്ടികൾ കല്ലടയാറ്റിൽ മരിച്ച നിലയിൽ
കൊല്ലം: പട്ടാഴിയില്‍ നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി. ആദിത്യന്‍, അമല്‍ എന്നീ കുട്ടികളുടെ മൃതദേഹമാണ് കല്ലടയാറ്റിലെ പാറക്കടവിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.
ഇന്നലെ ഉച്ചമുതലായിരുന്നു പട്ടാഴി വടക്കേക്കരയില്‍ നിന്ന് കുട്ടികളെ കാണാതായത്. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ വിദ്യാർഥികളാണ്. ഇന്നലെ വൈകിട്ട് ഇരുവരും സ്കൂളിൽനിന്ന് വീട്ടിലെത്തിയിരുന്നില്ല.
സുഹൃത്തുക്കളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും ഇരുവരേയും കണ്ടെത്താനായിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കല്ലടയാറ്റിൽ കണ്ടെത്തിയത്.
വൈകീട്ട് കുളിക്കാനിറങ്ങിയ ശേഷം അപകടത്തില്‍പെട്ടതാവാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.