Posted On
date_range Updated On
date_range ആലുവയിൽ സൈക്കിളും ബാഗുമെടുത്ത് ‘നാടുവിട്ട’ സ്‌കൂൾ കുട്ടികളെ കണ്ടെത്തി
കൊച്ചി: ആലുവയിൽനിന്നും കാണാതായ സ്‌കൂൾ കുട്ടികളെ കണ്ടെത്തി. രുമാലൂർ മനയ്ക്കപ്പടി സ്വദേശികളായ പന്ത്രണ്ടും പതിമൂന്നും വയസുള്ള വിദ്യാർഥികളെ ഞായറാഴ്ച രാത്രി ആലുവ ദേശത്താണ് കണ്ടെത്തിയത്. വൈകീട്ട് നാല് മണി മുതലാണ് കുട്ടികളെ കാണാതായത്. രണ്ട് പേരും സൈക്കിളും ബാഗുമെടുത്ത് നാടുവിടുകയായിരുന്നു. ഇക്കാര്യം എഴുതിവച്ച കത്ത് പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തിൽ ആലുവ വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. അതേസമയം, എന്താണ് കുട്ടികൾ നാടുവിട്ടുപോവാനുള്ള സാഹചര്യമെന്ന് വ്യക്തമല്ല. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.