സി.പി.ഒ മുഹമ്മദ് ബഷീര്‍
വാറണ്ട് പ്രതിയെ പിടികൂടാന്‍ പോകാനിരിക്കെ കാണാതായ പൊലീസുകാരൻ തമിഴ്നാട്ടിലെന്ന് വിവരം
കോട്ടയം: കോട്ടയത്ത് നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ബഷീര്‍ തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഏർവാടി പള്ളിയിലുള്ളതായി സൂചന. കുടുംബവുമായി ബഷീർ ഫോണില്‍ ബന്ധപ്പെട്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്ന് ബഷീര്‍ കുടുംബത്തെ അറിയിച്ചതായും പൊലീസ് വ്യക്തമാക്കി.
കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിലെ സി.പി.ഒ ആയ ബഷീര്‍ കോട്ടയത്തുനിന്നു ട്രെയിനില്‍ കയറിയെന്ന സൂചന പൊലീസിനു നേരത്തെ ലഭിച്ചിരുന്നു. വാറണ്ട് പ്രതിയെ പിടികൂടാന്‍ പോകാനിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബഷീറിനെ ക്വാട്ടേഴ്‌സില്‍ നിന്ന് കാണാതായത്.
അമിത ജോലിഭാരത്താൽ ബഷീര്‍ സമ്മര്‍ദത്തിലായിരുന്നുവെന്ന ആരോപണം ശക്തമാണ്. ലോങ്ങ് പെന്‍ഡിങ് കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ ബഷീറിനോട് നിര്‍ദേശിച്ചിരുന്നു. ഇത്തരത്തിൽ നിരവധി ലോങ്ങ് പെന്‍ഡിങ്ങ് കേസുകൾ ബഷീറിന്റെ ചുമതലയില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.