കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സിന ദിവാകർ, ജനറൽ സെക്രട്ടറി അനീഷ് ജോസഫ്, ട്രഷറർ കെ.എസ്. ഷാജഹാൻ
Posted On
date_range Updated On
date_range സിന ദിവാകർ കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ്
കൊച്ചി: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് നടന്നു. സംഘടനയുടെ പുതിയ പ്രസിഡന്റായി തിരുവനന്തപൂരം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ സിന ദിവാകർ തെരഞ്ഞെടുക്കപ്പെട്ടു.
വയനാട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ് ജോസഫാണ് പുതിയ ജനറൽ സെക്രട്ടറി. കേരള ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ്, അനീഷ് എം.ഡി യോഗം ഉദ്ഘാടനം ചെയ്തു. ടി.കെ. മനോജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായി പി. ശ്രീകുമാർ, ഡോ. കെ.സി. രഞ്ജന, വി.പി. പ്രവീൺകുമാർ എന്നിവരേയും സെക്രട്ടറിമാരായി ആർ. രാജേഷ്, സിനി ബെൻ, നമിത ജാതവേദൻ എന്നിവരെയും ട്രഷറർ ആയി കെ.എസ്. ഷാജഹാനെയും യോഗം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.