തച്ചമ്പാറ (പാലക്കാട്): കാണാതായ ഗൃഹനാഥനെ കാഞ്ഞിരപ്പുഴ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചമ്പാറ ആലാറംപടി പുലകുന്നിൽ സുരേഷ് കുമാറിൻ്റെ (49) മൃതദേഹമാണ് ഉഴുന്ന്പറമ്പ് ഭാഗത്ത് കനാലിൽ വള്ളിപ്പടർപ്പിൽ കുടുങ്ങിയ നിലയിൽ കണ്ടത്. വ്യാഴാഴ്ചയാണ് സുരേഷ് കുമാറിനെ കാണാതായത്.
വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ഷീറ്റ് അടിക്കുന്നതിന് റബർ തോട്ടത്തിൽ പോയിരുന്നു. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ വീട്ടുകാരും പരിസരവാസികളും തോട്ടത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടിരുന്നില്ല. വീട്ടുകാർ കല്ലടിക്കോട് പൊലീസിൽ പരാതി നൽകി.
സാധാരണ കനാലിലിറങ്ങി കുളിച്ച ശേഷമാണ് വീട്ടിലെത്താറെന്ന് പൊലീസ് പറഞ്ഞു. കല്ലടിക്കോട് പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കനാലിൽ ശക്തമായ നീരൊഴുക്കുണ്ടായിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന സുരേഷ് കുമാർ മറ്റ് ജോലികൾക്കും പോവാറുണ്ട്. മാതാവ്: കമലം. ഭാര്യ: ഷീബ. മക്കൾ: അമൽ, അമൃത. സഹോദരങ്ങൾ: ഗിരീഷ്, രാജേഷ്, അംബിക, ഗിരിജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.