കൊട്ടാരക്കര: കൊട്ടാരക്കര ഡിപ്പോയിൽ നിന്നും കാണാതായ കെ.എസ്.ആർ.ടി.സി ബസ് കണ്ടെത്തി. കൊല്ലം പാരിപ്പള്ളിയിലാണ് ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ബസ് പാരിപ്പള്ളിയിൽ എത്തിയത് എങ്ങനെയെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി സർവീസ് അവസാനിപ്പിച്ച് ഡിപ്പോയ്ക്ക് വെളിയിലായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആർ.എ.സി 354 വേണാഡ് ബസ് ആണ് കാണാതായത്. രാവിലെ സർവീസ് ആരംഭിക്കുന്നതിനായി ഡിപ്പോയിലെത്തിയ ഡ്രൈവർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബസ് എടുക്കുന്നതിനായി അന്വേഷിച്ചപ്പോഴാണ് ബസ് കാണാനില്ലാത്ത വിവരം അറിയുന്നത്.
ഏതെങ്കിലും ഡ്രൈവർ വണ്ടി മാറിയെടുത്ത് പോയതാകാമെന്ന ധാരണയിൽ, ഡിപ്പോയിൽ നിന്ന് പോയ മുഴുവൻ ഡ്രൈവർമാരെയും ബന്ധപ്പെട്ടു. എന്നാൽ ആർക്കും വണ്ടിയെക്കുറിച്ച് ധാരണയില്ലായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് ബസ് പാരിപ്പള്ളിയിലുണ്ടെന്ന് കണ്ടെത്തിയത്.
ബസ് കാണാതായതിൽ ദുരൂഹത നിലനിൽക്കുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.