കാണാതായ വയോധിക ദമ്പതിമാർ മരിച്ച നിലയിൽ
പേര്യ: രണ്ടു ദിവസം മുമ്പ് കാണാതായ വയോധിക ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ് (83), ഭാര്യ അന്നക്കുട്ടി എന്ന ലില്ലി (74) എന്നിവരെയാണ് പേര്യയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പേര്യ 35ൽ വനത്തിലാണ് ഞായറാഴ്ച രാവിലെ ഇരുവരെയും വിഷം ഉള്ളിൽചെന്ന് മരിച്ച നിലയിൽ കണ്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോകണമെന്ന് അറിയിച്ച് പോയതായിരുന്നു ഇരുവരും. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് മാനന്തവാടി പൊലീസ് അന്വേഷിച്ച് വരുകയായിരുന്നു. ഇതിനിടയിൽ പേര്യ 35ലെ വനഭാഗത്തേക്ക് രണ്ടുപേർ കയറിപ്പോകുന്നത് കണ്ടെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുമ്പ് പേര്യയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. തലപ്പുഴ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. മക്കൾ: ഗ്രേസി, റോയ്, ബാബു, ഷാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.