പാലക്കാട് സ്കൂള്‍ കെട്ടിടത്തില്‍ വിദ്യാർഥിനി കൈകള്‍ കെട്ടിയ നിലയില്‍; ദുരൂഹത

അലനല്ലൂര്‍ (പാലക്കാട്): സ്കൂള്‍ കെട്ടിടത്തില്‍ വിദ്യാർഥിനിയെ കൈകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത. അലനല്ലൂര്‍ ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെയാണ് സ്‌കൂളിലെ മൂന്നാം നിലയില്‍ കൈകള്‍ കെട്ടിയ നിലയില്‍ കണ്ടത്. കുട്ടി സാധാരണ എത്തുന്ന സമയം കഴിഞ്ഞും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളിലെത്തി അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച രാത്രി ഏഴോടെ സ്‌കൂള്‍ കെട്ടിടത്തില്‍തന്നെ കുട്ടിയെ കണ്ടെത്തിയത്. ഈ സമയം ഇരുകൈകളും മുന്‍ഭാഗത്തേക്ക് ഷാള്‍ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. കൂട്ടി ക്ഷീണിതയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ച് പരിശോധിച്ച് വീട്ടിലേക്കയച്ചു.

യു.എസ്.എസ് പരീക്ഷ പരിശീലനത്തിന്റെ ഭാഗമായി സ്‌കൂള്‍ നടത്തിവരുന്ന പരീക്ഷയും കഴിഞ്ഞ് 4.40നാണ് കുട്ടി പരീക്ഷ ഹാളില്‍നിന്ന് ഇറങ്ങിയത്. സ്‌കൂളിലെ മറ്റൊരു കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി സ്വയം ഇവിടെക്ക് പോയതാണോ, മറ്റാരെങ്കിലും കൊണ്ടുപോയതാണോ എന്നത് സംബന്ധിച്ച് വ്യക്തമായിട്ടില്ല. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് സ്ഥലത്തെത്തിയിരുന്നു. നാട്ടുകല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കാണാതായതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് സ്‌കൂളിലെത്തിയത്.

Tags:    
News Summary - missing 7th class girl was found tied on the third floor of the school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.