Posted On
date_range Updated On
date_range ഓപറേഷൻ സിന്ദൂരിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിഡിയോ; പരാതി നൽകി
അലനല്ലൂർ: ഓപറേഷൻ സിന്ദൂരിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിഡിയോ സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലിനെതിരെ അലനല്ലൂർ കർക്കിടാംകുന്ന് മോഴിമുറ്റം സ്വദേശി പെരുമ്പയിൽ അഡ്വ. മുഹമ്മദ് ശബീർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
സൈന്യമോ മറ്റ് അധികൃതരോ പരസ്യപ്പെടുത്താത്തതും അവാസ്തവവുമായ കാര്യങ്ങൾ ഉൾപ്പെടുത്തി വിഡിയോ ചെയ്തതിനാണ് എറണാകുളം ആലുവയിലെ മാത്യു സാമുവലിനെതിരെ പരാതി നൽകിയതെന്ന് അഡ്വ. മുഹമ്മദ് ശബീർ പറഞ്ഞു. വിഡിയോ ലിങ്ക് സഹിതമാണ് പരാതി നൽകിയത്. കേരള പൊലീസ് ഓൺലൈൻ പോർട്ടൽ വഴിയും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.