ന്യൂനപക്ഷ സ്കോളർഷിപ്പ്​: 80:20 എന്ന വ്യവസ്ഥയുണ്ടാക്കിയത് എൽ.ഡി.എഫ്​ -വി.ഡി. സതീശൻ

കൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ്പി​െൻറ കാര്യത്തിൽ അഭിപ്രായ സമന്വയത്തി​െൻറ രീതി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹൈകോടതി വിധിയുടെ പകർപ്പ് കിട്ടിയിട്ട് കൂടുതൽ പ്രതികരിക്കാം. യാതൊരുവിധ സമുദായിക സംഘർഷവും ഉണ്ടാകാത്തവിധത്തിലുള്ള തീരുമാനമുണ്ടാകും.

2011ലെ ഉത്തരവാണ് ഹൈകോടതി റദ്ദാക്കിയത്. 2011ൽ പാലോളി മുഹമ്മദ് കുട്ടി മന്ത്രിയായിരിക്കുമ്പോഴാണ് 80:20 എന്ന വ്യവസ്ഥയുണ്ടാക്കിയത്.

2015ൽ യു.ഡി.എഫാണ് ഇത് കൊണ്ടുവന്നതെന്നും മുസ്​ലിംലീഗാണ് നടപ്പാക്കിയതെന്നും പലരും പറയുന്നത് ശരിയല്ല. സാമുദായിക അകൽച്ചയുണ്ടാക്കാതെ പ്രശ്​നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Minority Scholarship: The 80:20 provision was made by the LDF-VD. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.