ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്: നാല് പരാതികള്‍ തീര്‍പ്പാക്കി

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിങില്‍ നാല് പരാതികള്‍ തീര്‍പ്പാക്കി. കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ 12 പരാതികള്‍ പരിഗണിച്ചു.

സര്‍ട്ടിഫിക്കറ്റുകളും ഫീസിനത്തില്‍ അടച്ച തുകയും തിരിച്ചു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കമീഷനു മുന്നില്‍ പരാതിയുമായി എത്തിയ പറവൂര്‍ സ്വദേശിയുടെ പരാതിക്കും പരിഹാരമായി. ഹോളി ഗ്രേസ് പോളിടെക്നിക് കോളജ് വിദ്യാർഥിയായിരുന്ന പരാതിക്കാരന്‍ മറ്റൊരിടത്ത് അഡ്മിഷന്‍ കിട്ടിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് മാറിയിരുന്നു. സര്‍ട്ടിഫിക്കറ്റുകളും ഫീസിനത്തില്‍ അടച്ച തുകയും തിരിച്ച് നല്‍കാന്‍ കമീഷന്‍ നിർദേശിച്ചു.

ഫാക്ടില്‍ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശി സമര്‍പ്പിച്ച പരാതിക്ക് പരിഹാരമായി. എല്ലാ അനുകൂല്യങ്ങളും ഉറപ്പാക്കുന്നതിന് കമീഷന്‍ നിർദേശം നല്‍കി. വ്യക്തിയില്‍ നിന്നു നേരിടുന്ന അക്രമവും അധിക്ഷേപവും ബോധിപ്പിച്ച് കരുമാലൂര്‍ സ്വദേശിനി കമീഷന് മുന്‍പാകെ നല്‍കിയ പരാതി പൊലീസ് കമീഷണര്‍ക്ക് കൈമാറി. തുടര്‍ നടപടികള്‍ കോടതി വഴി നടക്കും.

അര്‍ഹതപ്പെട്ട ഭൂമിക്ക് കരം തീര്‍ത്തു കിട്ടണം എന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശി നല്‍കിയ പരാതിക്ക് പരിഹാരമായി. കടം തീര്‍ത്തു നല്‍കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കമീഷന്‍ നിർദേശം നല്‍കി. സിറ്റിങില്‍ ന്യൂനപക്ഷ കമീഷന്‍ അംഗങ്ങളായ എ. സെയ്ഫുദീന്‍, പി. റോസ തുടങ്ങിയവര്‍ പരാതികള്‍ കേട്ടു.

Tags:    
News Summary - Minority Commission sitting: Four complaints were disposed of

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.