പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി പാലത്തിങ്ങൽ ചീർപ്പിങ്ങൽ സ്വദേശിയായ ചപ്പങ്ങത്തിൽ അസ്ലമിനെയാണ് (26) 13 കാരിയായ പെൺകുട്ടിയുടെ പരാതി പ്രകാരം പിടികൂടിയത്​. പോസ്കൊ വകുപ്പ് പ്രകാരം പരപ്പനങ്ങാടി എസ്​.​െഎ രഞ്ജിത്താണ്​ യുവാവിനെ അറസ്റ്റ്​ ചെയ്​തത്​.

പ്രതി മാസങ്ങൾക്ക് മുൻപ്പ്പെൺകുട്ടിയെ രാത്രിയിൽ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചത് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് കാണിച് ഭീഷണിപ്പെടുത്തി 2 തവണ പീഡിപ്പിച്ചതിനാണ് കേസ്. സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. ​

ശേഷം പരപ്പനങ്ങാടി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് വിവാഹിതനായ യുവാവിനെ പോലീസ് പിടികൂടിയത്. പീഡനത്തിനിരയായ പെൺകുട്ടി മജിസ്ട്രേറ്റിന് മുൻപിൽ നേരിട്ടെത്തി മൊഴി നൽകി. അസ്ലമി​നെ കോടതിയിൽ ഹാജരാക്കി റിമാൻറ്​ ചെയ്തു. 
 

Tags:    
News Summary - minor girl raped in malappuram-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.