അമേരിക്കൻ പ്രതിരോധ കരാർ തട്ടിപ്പ്: സൂത്രധാരൻ ഡൽഹി സ്വദേശി

അ​ങ്ക​മാ​ലി (കൊ​ച്ചി): അ​മേ​രി​ക്ക​ൻ-​ഇ​ന്ത്യ​ൻ സ​ർ​ക്കാ​റു​ക​ളു​ടെ ഔ​ദ്യോ​ഗി​ക മു​ദ്ര​ക​ള​ട​ക്കം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി വ്യാ​ജ അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ ക​രാ​റി​ന്‍റെ പേ​രി​ൽ അ​ര​ങ്ങേ​റി​യ 700 കോ​ടി​യു​ടെ രാ​ജ്യാ​ന്ത​ര നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​തം. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ വെ​ങ്കി​ട് കൃ​ഷ്ണ​നാ​ണ് ത​ട്ടി​പ്പി​ന്റെ സൂ​ത്ര​ധാ​ര​നെ​ന്നാ​ണ്​ സൂ​ച​ന. ഇ​ത്ര​വ​ലി​യ ത​ട്ടി​പ്പ്​ പു​റം​ലോ​കം അ​റി​യു​ന്ന​തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത് പ്ര​വാ​സി​യാ​യി​രു​ന്ന ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യാ​ണ്. 2020ൽ 1.45 ​കോ​ടി​യാ​ണ് ഇ​ദ്ദേ​ഹം നി​ക്ഷേ​പി​ച്ച​ത്. 2025 മാ​ർ​ച്ച് 24ന് ​ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ 275/ 2026 ന​മ്പ​ർ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്‌​തി​ട്ടു​ണ്ട്.

ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ ഒ​രു കോ​ടി തി​രി​ച്ചു​ന​ൽ​കി. അ​വ​ശേ​ഷി​ക്കു​ന്ന 45 ല​ക്ഷം ര​ണ്ടാ​ഴ്ച​ക്ക​കം ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പും ന​ൽ​കി. അ​തി​നാ​ൽ നി​ക്ഷേ​പ​ക​ൻ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യി​ല്ല. ഇ​​ദ്ദേ​ഹ​ത്തി​ന്റെ പ​രാ​തി​യെ​തു​ട​ർ​ന്ന് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും കേ​ര​ള പൊ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും രാ​ജ്യാ​ന്ത​ര നി​ക്ഷേ​പ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

‘ഇ​ൻ​ഡോ-​യു.​എ​സ് പ​സി​ഫി​ക് പീ​സ് ട്രീ​റ്റി’ എ​ന്ന വ്യാ​ജ പേ​രു​ണ്ടാ​ക്കി യു.​എ​സ് പ്ര​തി​രോ​ധ വ​കു​പ്പി​ന്റെ ആ​യു​ധ നി​ർ​മാ​ണ​ക്ക​രാ​ർ ല​ഭി​ച്ച ക​മ്പ​നി​യെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് അ​മേ​രി​ക്ക​ൻ-​ഇ​ന്ത്യ​ൻ സ​ർ​ക്കാ​റു​ക​ളു​ടെ ഔ​ദ്യോ​ഗി​ക മു​ദ്ര​ക​ളും ചി​ത്ര​വും വ്യാ​ജ ക​രാ​റും ധാ​ര​ണാ​പ​ത്ര​വും ഇ​വ​ർ ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. ന്യൂ​ഡ​ൽ​ഹി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി.​പി.​വി.​വി ടെ​ക്നോ ക​ൺ​സ്ട്ര​ക്‌​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ത​ട്ടി​പ്പ്. അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ വ​കു​പ്പി​ന് വേ​ണ്ടി ആ​യു​ധ​ങ്ങ​ളും നാ​സ​ക്ക് വേ​ണ്ടി ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള കെ​ട്ടി​ട​ങ്ങ​ളും നി​ർ​മി​ക്കാ​ൻ 3000 കോ​ടി​യു​ടെ ഉ​പ​ക​രാ​ർ ക​മ്പ​നി​ക്ക് ല​ഭി​ച്ചു​വെ​ന്നും 25 ല​ക്ഷ​ത്തി​ന്‍റെ ഓ​ഹ​രി​യെ​ടു​ത്താ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചു.

പ​ദ്ധ​തി തു​ട​ങ്ങു​ന്ന ദി​വ​സം മു​ത​ൽ ലാ​ഭ​വി​ഹി​തം ന​ൽ​കു​മെ​ന്നും ഒ​രു കോ​ടി നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും ആ​ജീ​വ​നാ​ന്ത യു.​എ​സ് വി​സ, ഗ്രീ​ൻ കാ​ർ​ഡ്, ജോ​ലി തു​ട​ങ്ങി​യ​വ ന​ൽ​കു​മെ​ന്നു​മാ​യി​രു​ന്നു വാ​ഗ്ദാ​നം. 2050 വ​രെ​യു​ള്ള ക​രാ​റി​ന്റെ രേ​ഖ​ക​ളും ക​മ്പ​നി ഓ​ഫി​സി​ൽ യു.​എ​സ്-​ഇ​ന്ത്യ​ൻ സേ​ന മെ​ഡ​ലു​ക​ൾ ധ​രി​ച്ചെ​ത്തി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളും അ​തോ​ടൊ​പ്പം വ​ൻ​കി​ട പ​ര​സ്യ​ങ്ങ​ളും ക​രാ​റി​ന്റെ വ്യാ​ജ വാ​ർ​ത്ത​ക​ളും കൂ​ടി വ​ന്ന​തോ​ടെ ഉ​ന്ന​ത​ര​ട​ക്കം വ​ൻ തു​ക നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു.

ജ​നു​വ​രി​യി​ൽ യു.​എ​സി​ലേ​ക്ക് കു​ടി​യേ​റാ​മെ​ന്നാ​യി​രു​ന്നു നി​ക്ഷേ​പ​ക​രെ ധ​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ 2026 ആ​യി​ട്ടും ക​രാ​ർ വ്യ​വ​സ്ഥ​ക​ളൊ​ന്നും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ മ​ല​യാ​ളി നി​ക്ഷേ​പ​ക​ർ അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ത​ട്ടി​പ്പ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​യി​രു​

Tags:    
News Summary - US defense contract fraud: Mastermind is a Delhi native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.