മന്ത്രി ശിവന്‍ കുട്ടിയുടെ മകന്‍ വിവാഹിതനായി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെയും മുൻ പി.എസ്.സി അംഗം ആർ. പാർവതി ദേവിയുടെയും മകൻ പി. ഗോവിന്ദ് ശിവനും തിരുമാറാടി തേനാകര കളപ്പുരക്കൽ ജോർജിന്‍റെയും റെജിയുടെയും മകൾ എലീന ജോർജും സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായി.

മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ്‌ ഹൗസിൽ ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിൽ മാര്യേജ്‌ ഓഫിസർ പി.പി. നൈനാന്റെ സാന്നിധ്യത്തിലാണ്‌ ഇരുവരും വിവാഹ രജിസ്‌റ്ററിൽ ഒപ്പുവെച്ചത്‌.

മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനാധിപൻ സാമുവൽ മാർ ഐറേനിയോസ്‌, പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശൻ, സി.പി.എം ജില്ല സെക്രട്ടറി കൂടിയായ വി. ജോയ്‌ എം.എൽ.എ, മുതിർന്ന സി.പി.എം നേതാവ്‌ എം. വിജയകുമാർ എന്നിവരും പങ്കെടുത്തു.

വൈകീട്ട്‌ നാലാഞ്ചിറ ഗുരുദീപം കൺവെൻഷൻ സെന്ററിൽ നടന്ന ചായസൽക്കാരത്തിൽ ഗോവ ഗവർണർ പി.എസ്‌. ശ്രീധരൻപിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ.എൻ. ഷംസീർ, ഡെപ്യുട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാർ, മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്​ലിം ലീഗ്‌ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ്‌ തങ്ങൾ, സിനിമ താരങ്ങളായ മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, ബൈജു, കായികതാരം ഐ.എം. വിജയൻ, മുൻ കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, ഒ. രാജഗോപാൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, മേയർ ആര്യ രാജേന്ദ്രൻ, ഭരണ-പ്രതിപക്ഷ എം.എൽ.എമാർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. 

Tags:    
News Summary - Minister v sivankuttys son gets married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.