Posted On
date_range Updated On
date_range വീടിനടുത്തുള്ള സ്കൂളിൽ പ്ലസ് വൺ പ്രവേശനം ലഭിക്കുക പ്രയാസകരമെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: വീടിനടുത്തുള്ള സ്കൂളിൽ എല്ലാ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനവും ഇഷ്ടപ്പെട്ട വിഷയവും ലഭിക്കുക എന്നത് പ്രയാസകരമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ശേഷം ജില്ലാ അടിസ്ഥാനത്തിൽ വിഷയം പഠിക്കും. പ്രശ്ന പരിഹാരത്തിന് ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്ക് എ പ്ലസ് മനഃപൂർവം കൊടുത്തതല്ല. കഴിഞ്ഞ തവണ 45,000 പേർ എ പ്ലസ് വാങ്ങിയെങ്കിൽ ഇത്തവണ ഒന്നേകാൽ ലക്ഷം പേർ എ പ്ലസ് നേടിയിട്ടുണ്ട്. കോവിഡ് കാലമായതിനാൽ വിദ്യാർഥികൾക്ക് പഠിക്കാൻ ഫോക്കസ് ഏരിയ നൽകിയിരുന്നു.
ഫോക്കസ് ഏരിയ കേന്ദ്രീകരിച്ച് പഠിച്ച വിദ്യാർഥികൾ മികച്ച മാർക്ക് നേടി. അതിന്‍റെ ഒരു ബുദ്ധിമുട്ട് പ്ലസ് വൺ പ്രവേശനത്തിലുണ്ടെന്നും മന്ത്രി ശിവൻകുട്ടി നിയമസഭ ചോദ്യോത്തരവേളയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.