Posted On
date_range Updated On
date_range തിയറ്ററുകൾ തുറക്കാൻ ഡിസംബർ വരെ കാത്തിരിക്കണം -മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ ഉടൻ തുറക്കാനാവില്ലെന്ന് സിനിമ മന്ത്രി സജി ചെറിയാൻ. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലെ വർധന ആശങ്കയോടെയാണ് കാണുന്നത്. ടി.പി.ആർ നിരക്ക് എട്ട് ശതമാനത്തിൽ താഴെയെങ്കിലും വന്നാൽ മാത്രമേ തി യറ്ററുകൾ തുറക്കുന്നത് പരിഗണിക്കുകയുള്ളൂവെന്നും സജി ചെറിയാൻ പറഞ്ഞു.
കോവിഡ് മരണങ്ങൾ കൂടി വരുന്നത് സാഹചര്യം ജാഗ്രതയോടെ എടുക്കണം. അടുത്ത നാലു മാസത്തേക്ക് കൂടി തിയറ്റർ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സജി ചെറിയാൻ നിയമസഭയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.