മന്ത്രി പി.കെ. ബഷീർ
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ പ്രതിപക്ഷത്തിന്‍റെ നിലപാടുകളെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. നിങ്ങൾ കുട്ടിയെ ഉണ്ടാക്കിയിട്ട് അബോർഷൻ ചെയ്യാൻ നമ്മളോട് ആവശ്യപ്പെടുന്ന ഏർപ്പടാണിതെന്നും നിങ്ങളാണ് ഈ പദ്ധതിയുടെ 'ബാപ്പ'യെന്നും എൽ.ഡി.എഫാണ് പദ്ധതിയിൽ ഒപ്പിട്ടതെന്നും നിയമസഭയിൽ മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ ആത്മാർഥമായി നെഞ്ചത്ത് കൈവെച്ച് സംസാരിക്കാൻ ഭരണപക്ഷത്തിന് സാധിക്കുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. പി.എം ശ്രീ പദ്ധതി സംസ്ഥാനത്ത് ഏതുവിധത്തിൽ നടപ്പാക്കണമെന്നത് യു.ഡി.എഫ് ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് ബഷീർ നേരത്തെ പറഞ്ഞിരുന്നു. പി.എം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാന സർക്കാറിനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പൊതുതാൽപര്യമനുസരിച്ച് കരാർ റദ്ദാക്കാനോ നിർത്തലാക്കാനോ ഉള്ള അവകാശം കേന്ദ്രത്തിനു മാത്രമാണുള്ളതെന്നും നിയമസഭയിലെ ചോദ്യോത്തരവേളയിൽ മന്ത്രി മറുപടി നൽകിയിരുന്നു.
അതേസമയം, മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച അടിയന്തര പ്രമേയത്തിനിടെ മന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പരാമർശത്തിൽ നിയമസഭ ബഹളത്തിൽ കലാശിച്ചു. ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂറിന് മറുപടി പറയാന്‍ കഴിവുകേട് ഉണ്ടെന്ന് വരുത്തുന്ന രീതിയിൽ മറ്റൊരു മന്ത്രിയായ ഷിബു ബേബിജോൺ ഇടപെട്ടെന്ന പിണറായി വിജയന്‍റെ പരാമര്‍ശത്തിന് പിന്നാലെയാണ് സഭയില്‍ ബഹളം ഉയര്‍ന്നത്. അടിയന്തര പ്രമേയത്തില്‍ ഫിഷറീസ് മന്ത്രി മറുപടി പറയുന്നതിനിടെ വനംമന്ത്രി സംസാരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പിണറായി വിജയന്‍റെ പരാമര്‍ശം.
പിണറായിയെപോലൊരാൾ അങ്ങനെ പറയരുതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം, ഷിബു ബേബി ജോൺ ഇടക്കുകയറി സംസാരിച്ചതിനെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ന്യായീകരിച്ചു. കഴിഞ്ഞ സർക്കാറിന്‍റെ കാലത്തും മന്ത്രിമാർ മറുപടി നൽകുമ്പോൾ നിയമ, പാർലമെന്‍ററികാര്യ മന്ത്രിമാർ ഇടപെട്ടിട്ടുണ്ടെന്നും ഫിഷറീസ് മന്ത്രിക്ക് നല്ല കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണപക്ഷാംഗങ്ങൾ ബഹളംവെച്ചതോടെ താൻ ആരെയും അപമാനിച്ചില്ലെന്നും മന്ത്രിക്ക് കഴിവില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അങ്ങനെ തോന്നുന്ന തരത്തിലെ ഇടപെടൽ ഉണ്ടാകരുതെന്നാണ് പറഞ്ഞതെന്നും പിണറായി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.