'വിമർശനം'​ നിരാശവാദികളുടെ കുസൃതിയെന്ന് മന്ത്രി മുഹമ്മദ്​ റിയാസ്​

പത്തനംതിട്ട: ഡി.വൈ.എഫ്​.ഐ സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലുള്ള ചർച്ചയിൽ തനിക്കെതിരെ വിമർശനമുണ്ടായെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന്​ മന്ത്രി മുഹമ്മദ്​ റിയാസ്​. തന്‍റെ അന്വേഷണത്തിൽ ചർച്ചയിൽ പ​ങ്കെടുത്ത ഒരാൾപോലും അത്തരമൊരു വിമർശനം ഉന്നയിച്ചിട്ടില്ലെന്നും റിയാസ് പറഞ്ഞു.

പൊതുമരാമത്ത്​ വകുപ്പിൽ സുതാര്യത ഉറപ്പാക്കി നടത്തുന്ന പ്രവർത്തനങ്ങളോട്​ എതിർപ്പുള്ള നിരാശവാദികളാകും ഇതിനുപിന്നിലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇതിനെ നിരാശവാദിളുടെ കുസൃതിയായേ കാണുന്നുള്ളൂവെന്നും മന്ത്രി സമ്മേളന നഗരിയിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Tags:    
News Summary - Minister Mohammad Riyaz said that 'criticism' is the work of pessimists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.