Posted On
date_range Updated On
date_range മോദിയുടെ ഭരണത്തിൽ മനുഷ്യനു രക്ഷയില്ലെന്ന് എം.എം. മണി
തുറവൂർ: മോദിയുടെ ഭരണത്തിൽ മനുഷ്യനു രക്ഷയില്ലാതായെന്ന് മന്ത്രി എം.എം. മണി. ആർ.എസ്.എസിെൻറ അജണ്ടയാണ് ബി.ജെ.പി. നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒന്നു പറയുക, മറ്റൊന്നു പ്രവർത്തിക്കുക അതാണ് മോദിയുടെ രീതി. മോദിയുടെ ഭരണം കൊണ്ടുളള നേട്ടം കർഷക ആത്മഹത്യ പെരുകിയെന്നതാണ്. വർഗീയതക്ക് ചൂട്ടു പിടിക്കുകയാണ്. ഉത്തരേന്ത്യയിൽ 60 ശതമാനം കോൺഗ്രസുകാർ ഖദർ ഉൗരികളഞ്ഞ് കാവി ധരിച്ച് ബി.ജെ.പിയായി മാറിയിരിക്കുകയാണ്. അത്രമാത്രം കോൺഗ്രസ് അധഃപതിച്ചെന്ന് എം.എം. മണി പറഞ്ഞു. സി.പി.എം. അരൂർ ഏരിയ സമാപനസമ്മേളനം കുത്തിയതോട് ടൗണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.