തിരുവനന്തപുരത്ത്: എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം. ലിജു. എക്‌സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ ചെന്ന് കെയ്സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നുവെന്ന് ബാർ ഉടമകൾ തന്നോട് പരാതിയായി ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എക്സൈസ് കമ്മീഷണർ പങ്കെടുത്ത പരിപാടിയിലായിരുന്നു മന്ത്രിയുടെ വിമർശനം. ഇത്തരത്തിൽ അനധികൃതമായ പാരിതോഷികങ്ങൾ വാങ്ങാനുള്ള ഒരധികാരവും നമുക്ക് ആർക്കുമില്ല. ഇത്തരം പരിപാടി ഇനി നടക്കില്ല.
ബാറുകളിൽ ബട്ടൻ ക്യാമറ വെച്ച് ദൃശ്യങ്ങൾ ഷൂട്ട് ചെയ്തോളാൻ താൻ ബാറുടമകളോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. പല ഉദ്യോഗസ്ഥരെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങൾ തന്റെ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെളുപ്പിന് അഞ്ച് മണിക്ക് പോലും ബാറുകൾ തുറന്നു പ്രവർത്തിക്കുന്നു. ഇത് ഉദ്യോഗസ്ഥർ കാണുന്നില്ലേ? ഇതുസംബന്ധിച്ച് തനിക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഇങ്ങനെ നടക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി ഉദ്യോഗസ്ഥരാണെന്നും മന്ത്രി തുറന്നടിച്ചു.
തിരുവനന്തപുരത്ത് എക്‌സൈസ് കമ്മീഷണറേറ്റിൽ നടന്ന പരിപാടിക്കിടെയായിരുന്നു ഉദ്ഘാടന പ്രസംഗത്തിൽ ഉദ്യോഗസ്ഥർക്കെതിരെ അതിരൂക്ഷ വിമർശനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.