സാക്ഷിമൊഴികളെ സ്വാധീനിക്കും; അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ ഇന്ന് കോടതിയുടെ പരിഗണനക്ക്

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജിൽ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പ​ടു​ത്തി​യ കേ​സി​​ലെ വി​ചാ​ര​ണ അ​ട​ച്ചി​ട്ട മു​റി​യി​ൽ വേ​ണ​മെ​ന്ന്​​ പ്ര​തി​ക​ൾ. വി​ചാ​ര​ണ ന​ട​ക്കു​മ്പോ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും കോ​ട​തി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും ത​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ സാ​ക്ഷി​മൊ​ഴി​ക​ളെ സ്വാ​ധീ​നി​ക്കാ​നും ത​ങ്ങ​ളു​ടെ ഭാ​വി ജീ​വി​ത​ത്തെ ബാ​ധി​ക്കാ​നും ഇ​ട​യാ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പ്ര​തി​ക​ളാ​യ കാ​മ്പ​സ് ഫ്ര​ണ്ട്, പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ ര​ഹ​സ്യ വി​ചാ​ര​ണ ആ​വ​ശ്യ​പ്പെ​ട്ട്​ അ​പേ​ക്ഷ ന​ൽ​കി​യ​ത്.

കോ​ട​തി സ​മു​ച്ച​യ​ത്തി​ന്​ തൊ​ട്ട​ടു​ത്താ​ണ്​ മ​ഹാ​രാ​ജാ​സ്​ കോ​ള​ജ്​ എ​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളെ കോ​ട​തി പ​രി​സ​ര​ത്ത് കൂ​ട്ടം​കൂ​ടാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും പ്ര​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ 15 മു​ത​ൽ കേ​സി​ൽ തു​ട​ർ​ച്ച​യാ​യി സാ​ക്ഷി വി​സ്താ​രം ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്. പ്ര​തി​ക​ൾ ന​ൽ​കി​യ അ​പേ​ക്ഷ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

2018 ജൂ​ലൈ ര​ണ്ടി​നാ​ണ് മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട​ത്. 26 പ്ര​തി​ക​ളു​ള്ള കേ​സി​ൽ എ​ട്ടു​​ വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വി​ചാ​ര​ണ ആ​രം​ഭി​ക്കു​ന്ന​ത്. കൊ​ല​യി​ലും ഗൂ​ഢാ​ലോ​ച​ന​യി​ലും നേ​രി​ട്ടു പ​ങ്കെ​ടു​ത്ത 16 പ്ര​തി​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​പ​ത്ര​മാ​ണ് സ​മ​ർ​പ്പി​ച്ച​ത്. ഇ​വ​ർ​ക്കെ​തി​രാ​യ വി​ചാ​ര​ണ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ക.

17 മു​ത​ൽ 26 വ​രെ പ്ര​തി​ക​ൾ​ക്കെ​തി​രാ​യ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ ഇ​വ​രു​ടെ വി​ചാ​ര​ണ ഈ ​ഘ​ട്ട​ത്തി​ലി​ല്ല. അ​തേ​സ​മ​യം, ഇ​വ​ർ​ക്കെ​തി​രാ​യ അ​ന്തി​മ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ത്ത​തി​നാ​ൽ ത​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന വി​ചാ​ര​ണ നീ​തി​യു​ക്ത​മ​ല്ലെ​ന്ന​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി നി​ല​വി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന പ്ര​തി​ക​ൾ ന​ൽ​കി​യ ഹ​ര​ജി നേ​ര​ത്തെ ​ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. ഡി​സം​ബ​ർ ആ​റി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​നു​​ള്ള നി​ർ​ദേ​ശ​വും ഹൈ​കോ​ട​തി ന​ൽ​കിയിട്ടുണ്ട്.

നേരത്തേ, പുതിയതായി ചുമത്തിയ കുറ്റം വായിച്ച് കേൾപ്പിക്കുമ്പോൾ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.