ഒരു വർഷം കൊണ്ട് രണ്ടര ലക്ഷം കുടുംബങ്ങൾക്ക് വീട്​ നൽകും -മന്ത്രി ജലീൽ

മുക്കം (കോഴിക്കോട്​): ഒരുവർഷംകൊണ്ട് സംസ്ഥാനത്തെ രണ്ടര ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ വീട്​ നിർമിച്ചുനൽകുമെന്ന്​ തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലിൽ. മുക്കം നഗരസഭയിൽ പി.എം.എ.വൈ പദ്ധതി പ്രകാരം പൂർത്തീകരിച്ച 95 വീടുകളുടെ താക്കോൽദാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

ഗ്രാമങ്ങളിൽ 1,75,000വും നഗരങ്ങളിൽ 75,000വും വീടുകളാണ്​ ഒരു വർഷത്തിനകം നിർമിക്കുക. കേന്ദ്ര സർക്കാർ പദ്ധതിയിലൂടെ 376 വീടുകളാണ്​ മുക്കം നഗരസഭ നിർമിച്ചു നൽകുന്നത്. നാലുലക്ഷമാണ്​ ഒരു വീടി​​​​െൻറ നിർമാണ ചെലവ്​. കേന്ദ്രസർക്കാർ ഒന്നര ലക്ഷം വീതമാണ്​ നൽകുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് രണ്ടര ലക്ഷം നൽകി. ഒരു സംസ്​ഥാനവും ഭവന പദ്ധതിക്ക്​ ഇത്രയധികം തുക നൽകുന്നില്ല. 

സാധാരണ ഭവനപദ്ധതി മുഖേന ഒാരോ വർഷവും 200 മുതൽ 300 വീടുകളാണ് നിർമിക്കുക. പൂർത്തിയാകാൻ പലപ്പോഴും വർഷങ്ങൾ കാത്തിരിക്കേണ്ട ഗതികേടാണ്. ഈ വർഷം രണ്ടരലക്ഷം വീടുകളുടെ നിർമാണത്തിന്​ 10,000 കോടി രൂപ സർക്കാർ കടമെടുക്കും കെ.വി.ആർ.എഫ്.ഡി കോർപറേഷനാണ് ഇത്രയും വലിയ തുക തദ്ദേശ വകുപ്പിന്​ നൽകുന്നത്. 15 വർഷം കൊണ്ട് മുതലും പലിശയും തിരിച്ചടക്കും.

വിവിധ ഏജൻസികളുടെ സഹായവും പദ്ധതിക്ക്​ ലഭ്യമാക്കും. നിലവിലെ വ്യവസ്​ഥപ്രകാരം, ഭവനപദ്ധതിയിൽ തറയുടെ അളവ് 400 മുതൽ 500 വരെ ചതുരശ്ര അടിയിൽ കൂടാൻ പാടില്ല. നേരത്തേ വിസ്​തീർണം വളരെ കൂടുതലായതിനാൽ പണി പാതിയിലായ സംഭവങ്ങൾ നിരവധിയാണ്. സർക്കാർ വീടും ഭൂമിയുമില്ലാത്തവർക്ക് എല്ലാ ജില്ലകളിലും ഭവനസമുച്ചയ പദ്ധതിയും ആലോചനയിലുണ്ട്. ഇത് ഒരു വർഷത്തിനകം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജലീൽ പറഞ്ഞു.

Tags:    
News Summary - Minister KT Jaleel -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.