മന്ത്രി കെ.ടി. ജലീലിൻെറ കാർ അപകടത്തിൽപെട്ടു

എടപ്പാൾ: മന്ത്രി കെ.ടി. ജലീലി​​െൻറ ഔദ്യോഗിക വാഹനം പൈലറ്റ് വാഹനത്തി​​െൻറ പിറകിലിടിച്ചു. ഞായറാഴ്ച ഉച്ചക്ക്​ ഒന്നിന് എടപ്പാൾ ജങ്​ഷനിലെ കോഴിക്കോട് റോഡിലാണ് അപകടം. വട്ടംകുളത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന് പോവുകയായിരുന്നു മന്ത്രി. പൈലറ്റ് വാഹനത്തിന് കുറുകെ ബൈക്ക് കടന്നു വന്നതിനെ തുടർന്ന് വാഹനം ബ്രേക്കിട്ടതോടെ പിറകിലെത്തിയ മന്ത്രിയുടെ വാഹനം പൈലറ്റ് വാഹനത്തി​​െൻറ പിറകിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മന്ത്രി പിന്നീട് പൊലീസ് വാഹനത്തിൽ വട്ടംകുളത്തെ പരിപാടിയിൽ പങ്കെടുക്കാൻ പോയി. 

Tags:    
News Summary - minister kt jaleel car accidented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.