Posted On
date_range Updated On
date_range താരങ്ങൾക്ക് സൈക്കിൾ നൽകണമെന്ന് പറഞ്ഞ സംഘാടകന് മന്ത്രിയുടെ ശകാരം
തിരുവനന്തപുരം: വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് താരങ്ങൾക്ക് സൈക്കിളുകൾ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട സൈക്കിളിങ് അസോസിയേഷൻ ഭാരവാഹിക്ക് മന്ത്രി കടകംപളളി സുരേന്ദ്രന്‍റെ ശകാരം. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും പണി അതല്ലെന്ന് കടകംപളളി പറഞ്ഞു. സംസ്ഥാന സൈക്കിളിങ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടന വേദിയായ ഫിസിക്കൽ എജുക്കേഷൻ കോളജ് ഗ്രൗണ്ടിലാണ് രംഗം.
ചsങ്ങിന് നന്ദി പറയുന്ന സമയത്താണ് ഭാരവാഹി ആവശ്യം ഉന്നയിച്ചത്. നന്ദി പ്രസംഗം കഴിഞ്ഞ ഉടനെ മന്ത്രി വീണ്ടും മൈക്കിനടുത്തെത്തി സംഘാടകനെ ശകാരിക്കുകയായിരുന്നു. അത്തരം പ്രവർത്തനം നടത്തേണ്ടത് സന്നദ്ധ സംഘടനകളാണെന്നും അല്ലാതെ സർക്കാറിന് ഫണ്ടില്ലെന്നും ഈ പാവം മനുഷ്യൻ ഇപ്രകാരം കരുതിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരിപാടിക്കു ശേഷം സംഘാടകരിൽ ചിലർ സംഭവത്തിൽ മന്ത്രിയോട് ക്ഷമാപണം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.