Posted On
date_range Updated On
date_range ‘വിട പ്രിയപ്പെട്ട സന്ദേശ്, മകനായും അനിയനായും ശിഷ്യനായും നീ തന്ന നിരുപാധികസ്നേഹം...’ -അംഗരക്ഷകന്റെ മരണത്തിൽ വേദനയോടെ മന്ത്രി ബിന്ദു
തൃശൂർ: ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫിസർ പി. വി. സന്ദേശ് (46) നിര്യാതനായി. ‘വിട, പ്രിയപ്പെട്ട സന്ദേശ്... മകനായും അനിയനായും ശിഷ്യനായും അംഗരക്ഷകനായും നീ തന്ന നിരുപാധികസ്നേഹം.... എന്റെ കുട്ടിക്ക് ഞാൻ എങ്ങിനെ.....’ -എന്ന കുറിപ്പോടെയാണ് മരണവാർത്ത മന്ത്രി പങ്കുവെച്ചത്.
തൃശൂർ നെടുപുഴയിലെ വനിതാ പോളിടെക്നിക്കിന് സമീപം പൊന്നേംമ്പാറ വീട്ടിൽ പരേതനായ വേണുഗോപാലിന്റെയും സോമവതിയുടെയും മകനാണ് മരിച്ച സന്ദേശ്. ഭാര്യ: എം.വി. ജീന. മക്കൾ: ഋതുപർണ്ണ, ഋതിഞ്ജയ്. സഹോദരങ്ങൾ: സജീവ് (കൊച്ചിൻ ദേവസ്വം ബോർഡ്), പരേതനായ സനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.