അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ

സമസ്ത ലീഗിന്‍റെ പരലോക തൊഴിലാളി യൂണിയനല്ല; സാദിഖലി തങ്ങൾ അവഹേളിച്ചു -മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്; സമസ്തയെ മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അവഹേളിച്ചെന്ന് ഐ.എൻ.എൽ നേതാവും മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ. സമസ്തക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ട്. അത് അനുവദിച്ച് കൊടുക്കണമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

ലീഗിന്‍റെ താൽപര്യത്തിന് അനുസരിച്ച് സമസ്ത പ്രവർത്തിക്കണമെന്ന ധ്വനിയിലാണ് പി.എം.എ സലാമിന്‍റെ പരാമർശം. സാദിഖലി തങ്ങൾ വിഷയത്തിൽ ഇടപെട്ട് പരിഹരിക്കുമെന്നാണ് എല്ലാവരും കരുതിയത്. പി.എം.എ സലാമിനെ ന്യായീകരിക്കുന്നതും സമസ്തയെ അവഹേളിക്കുന്നതും തരത്തിലുള്ള പ്രസ്താവനയാണ് സാദിഖലി തങ്ങൾ നടത്തിയത്.

ലീഗിന്‍റെ പരലോക തൊഴിലാളി യൂണിയനാണ് സമസ്ത എന്ന രീതിയിലാണ് ലീഗുകാരുടെ പ്രസ്താവന. സമസ്ത കേരളത്തിലെ വലിയൊരു മുസ് ലിം വിഭാഗത്തിന്‍റെ ആധികാരിക സംഘടനയാണ്. പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ അടിമയാകേണ്ട സാഹചര്യമില്ല. ലീഗ് നിലപാട് തിരുത്തണമെന്നും അഹമ്മദ് ദേവർകോവിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Minister Ahamed Devarkovil react to Sadikali Thangal comment against Samastha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.