പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ഷൈജു
Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ചു, മിമിക്രി കലാകാരൻ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മിമിക്രി കലാകാരൻ അറസ്റ്റിൽ. പേരാമ്പ്ര ചേനോളിയിൽ വാടകക്ക് താമസിക്കുന്ന ചെക്കിയോട്ട് താഴ ഷൈജു(41) ആണ് അറസ്റ്റിലായത്.
സ്കൂൾ അവധിക്കാലത്ത് കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് 13 കാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായത്. കൊയിലാണ്ടിയിൽ മിമിക്രി പഠിപ്പിക്കാൻ എത്താറുള്ളയാളായിരുന്നു പ്രതി.
പഠനത്തിൽ താല്പര്യമില്ലാതായതിനെ തുടർന്ന് അധ്യാപിക അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറഞ്ഞത്. സ്കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ്ബ് ജയിലിൽ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.