Posted On
date_range Updated On
date_range ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് 51കാരന് ദാരുണാന്ത്യം; കുക്കറിന് മുകളിൽ കെട്ടിപിടിച്ച നിലയിൽ കണ്ടെത്തിയത് സുഹൃത്തുക്കൾ
കണ്ണൂർ: വീട്ടിൽ പാചകത്തിനിടെ ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം. മുണ്ടേരി ഹരിജൻ കോളനി റോഡ് പാറക്കണ്ടി ഹൗസിൽ ഗോപാലന്റെ മകൻ കൊളപ്പറത്ത് മനോജാണ് (51) മരിച്ചത്.
വ്യാഴാഴ്ച രാത്രി 7.45ഓടെയാണ് സംഭവം. സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോൾ ഇൻഡക്ഷൻ കുക്കറിൽ കെട്ടിപിടിച്ച് കിടക്കുന്ന രീതിയിലാണ് മനോജിനെ കണ്ടത്. ഉടൻ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.