Posted On
date_range Updated On
date_range ബധിരയും മൂകയുമായ വീട്ടമ്മയെ പീഡിപ്പിച്ച േകസിൽ മധ്യവയസ്കൻ അറസ്റ്റിൽ
അഞ്ചാലുംമൂട്: ബധിരയും മൂകയുമായ വീട്ടമ്മയെ പീഡിപ്പിച്ച േകസിൽ മധ്യവയസ്കനെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി. പനയം ചിറ്റയം ചിറയിൽ പുത്തൻ വീട്ടിൽ സോളമനാണ് (49) അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.
വീട്ടിൽ ഒറ്റക്ക് താമസിച്ചുവന്നിരുന്ന വീട്ടമ്മയെ സോളമനും കൂട്ടു പ്രതിയായ റോജി(40)യും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പെരുമൺ വടക്കടുത്ത് കായൽവാരത്ത് പ്രതി ഒളിവിൽ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സംഘം എത്തിയപ്പോൾ കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ അഞ്ചാലുംമൂട് സ്റ്റേഷനിലെ സി.പി.ഒ സുമേഷ് ഒപ്പം കായലിൽ ചാടി പിടികൂടുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.