തിങ്കളാഴ്ച രാവിലെ മാഹിപാലത്തിന് നടുവിൽ ബസിന് കുറുകെ കിടന്നു മദ്യപാനിയുടെ പരാക്രമം
Posted On
date_range Updated On
date_range മാഹിയിൽ കുടിച്ച് പൂസായി നടുറോഡിൽ മധ്യവയസ്കന്‍റെ വിളയാട്ടം
മാഹി: മദ്യപിച്ച് അർധബോധാവസ്ഥയിൽ മാഹിയിൽ നടുറോഡിൽ മധ്യവയസ്കന്‍റെ വിളയാട്ടം. തിങ്കളാഴ്ച രാവിലെ എട്ടു മണിക്കാണ് സംഭവം. മാഹിപാലത്തിന് നടുവിൽ റോഡിൽ ബസിന് കുറുകെ കിടന്നായിരുന്നു ഇയാളുടെ പരാക്രമം.
പിടിച്ചു മാറ്റി റോഡരികിലേക്ക് കിടത്താൻ പോയവർക്ക് ഇയാളുടെ തെറിയഭിഷേകമായിരുന്നു. മാറ്റി റോഡരികിലേക്ക് കിടത്തിയെങ്കിലും വീണ്ടും നടുറോഡിൽ വന്നു കിടന്നു. ഇതോടെ പാലത്തിൽ ഗതാഗതക്കുരുക്കായി.
മാഹിയിൽ മദ്യഷാപ്പുകൾ തുറക്കുന്നത് രാവിലെ ഒമ്പതിനാണെങ്കിലും 'സ്ഥിരം കസ്റ്റമർ'ക്ക് മദ്യം കരിഞ്ചന്തയിൽ സുലഭമായി ലഭിക്കുന്നണ്ടത്രെ. രാവിലെ പിൻവാതിലിൽ കൂടി മദ്യ വിൽപന നടത്തുന്ന മദ്യക്കടകളുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.