മിഷേലി​െൻറ മരണം: പ്രതി ക്രോണിന് ജാമ്യം

കൊച്ചി: സി.എ വിദ്യാർഥിനിയായ പിറവം സ്വദേശിനി മിഷേൽ ഷാജിയുടെ ദുരൂഹമരണ കേസിൽ പിടിയിലായ പ്രതിക്ക് ജാമ്യം. പിറവം മോളയിൽ ക്രോണിൻ അലക്സാണ്ടർ ബേബിക്കാണ് (27) അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായി അതിക്രമം പരിഗണിക്കുന്ന പ്രത്യേക) കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പൊലീസ് കസ്റ്റഡിയിലെ ചോദ്യം ചെയ്യലടക്കം പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതില്ലെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുേമ്പാഴും എല്ലാ മാസത്തിലെയും ആദ്യ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം, സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കരുത്, മുൻകൂർ അനുമതിയില്ലാതെ ജില്ല വിട്ടുപോകരുത്, പാസ്പോർട്ടുണ്ടെങ്കിൽ ജാമ്യത്തിലിറങ്ങി മൂന്ന് ദിവസത്തിനകം കോടതിയിൽ സമർപ്പിക്കണം തുടങ്ങിയവയാണ് ഉപാധികൾ.

ഇൗ മാസം ആദ്യത്തിലാണ് കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്ന മിഷേലിനെ കായലിൽ മരിച്ച നിലയിൽ കണ്ടത്. സംഭവം നടക്കുേമ്പാൾ ഛത്തിസ്ഗഢിലായിരുന്ന മിഷേലി​െൻറ അയൽവാസിയായ ക്രോണിൻ അലക്സാണ്ടറെ ചോദ്യംചെയ്യലിനായി വിളിപ്പിച്ച ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് ആദ്യം കേസ് എടുത്തത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് സ്ത്രീത്വത്തെ അപമാനിക്കൽ, പോക്സോ കുറ്റങ്ങളും ചുമത്തിയത്.

Tags:    
News Summary - michile death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.