തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങിലെ വേദിയിൽ ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉൾപ്പെടുത്തി. സംസ്ഥാന സർക്കാർ പ്രധാനമന്ത്രിയുടെ ഓഫിസിന് നൽകിയ കത്തിനെ തുടർന്നാണ് തീരുമാനത്തിൽ മാറ്റം വരുത്തിയത്.
സ്ഥലം എം.എൽ.എ പി.ടി.തോമസിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. ഇ. ശ്രീധരനെയും ചെന്നിത്തലയെയും വേദിയിൽ ഉൾപ്പെടുത്തിയ വിവരം പ്രധാനമന്ത്രിയുടെ ഒാഫിസ് മുഖ്യമന്ത്രിയുടെ ഒാഫിസിനെ അറിയിച്ചു. മെട്രോ ഉദ്ഘാടനത്തെച്ചൊല്ലിയുണ്ടായ വിവാദത്തിന് ഇതോടെ അറുതിയായി.ഇ. ശ്രീധരെൻറയും പ്രതിപക്ഷനേതാവിെൻറയും പേരുകൾ വേദിയിൽ പെങ്കടുത്ത് പ്രസംഗിക്കുന്നവരുടെ കൂട്ടത്തിൽ സംസ്ഥാന സർക്കാർ ആദ്യം നിർദേശിച്ചിരുന്നു.
എന്നാൽ വേദിയിൽ ഏഴുപേരെ മാത്രം നിശ്ചയിച്ചാണ് പ്രധാനമന്ത്രിയുടെ ഒാഫിസ് പരിപാടികൾക്ക് അംഗീകാരം നൽകിയത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവർണർ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗതാഗതമന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയർ സൗമിനി ജെയിൻ, കെ.വി. തോമസ് എം.പി എന്നിവരുടെ പേരുകളാണ് ഉൾപ്പെട്ടത്. ഇ. ശ്രീധരനെയും പ്രതിപക്ഷനേതാവിനെയും വേദിയിൽനിന്ന് ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. തങ്ങൾക്ക് പ്രതിഷേധമുണ്ടെങ്കിലും പരിപാടി ബഹിഷ്കരിക്കില്ലെന്ന നിലപാടാണ് പ്രതിപക്ഷം കൈക്കൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.