ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാർക്ക് സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ നൽകുന്ന ‘മെറി ഹോം’ ഭവനവായ്പയുടെ പലിശ ഏഴു ശതമാനമാക്കി കുറച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. 50 ലക്ഷം രൂപ വരെയുള്ള വായ്പക്കാണ് പലിശ കുറച്ചത്.
ഭിന്നശേഷിക്കാർക്ക് വീടുണ്ടാക്കാനും വാങ്ങാനുമുള്ള വായ്പാപദ്ധതിയാണിത്. പ്രോസസിങ് ചാർജില്ലാതെ ലളിത നടപടിക്രമങ്ങളിലൂടെയാണ് വായ്പ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
വിവരങ്ങൾക്കും അപേക്ഷഫോറത്തിനും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ, പൂജപ്പുര, തിരുവനന്തപുരം -695012 വിലാസത്തിൽ ബന്ധപ്പെടാം. വെബ്സൈറ്റ്: www.hpwc.kerala.gov.in. ഫോൺ: 0471 2347768, 9497281896.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.