കൊച്ചി: എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകളിലും മെറിറ്റ് സീറ്റിൽ ബാങ്ക് ഗാരൻറിയില്ലാതെ പ്രവേശനം നൽകണമെന്ന പൊതു ഉത്തരവിടാൻ പ്രവേശന പരീക്ഷ കമീഷണർക്കും പ്രവേശന മേൽനോട്ട സമിതിക്കും സ്വാതന്ത്ര്യമുണ്ടെന്ന് ഹൈകോടതി. എം.ബി.ബി.എസ് മെറിറ്റ് സീറ്റിൽ ബാങ്ക് ഗാരൻറി വാങ്ങാതെ പ്രവേശനം നൽകാൻ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ച ഹരജിക്കാരിക്ക് അനുകൂലമായി ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ രണ്ടു ഹരജികളിലായി 13 വിദ്യാർഥികൾ കൂടി ചൊവ്വാഴ്ച കോടതിയെ സമീപിച്ചു. ഇൗ ഹരജികൾ പരിഗണിച്ചാണ് കോടതി നടപടി.
ആദ്യ വർഷത്തെ ഫീസ് പണമായും ശേഷിക്കുന്ന വർഷങ്ങളിലേത് ബാങ്ക് ഗാരൻറിയായും നൽകണമെന്ന കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജ് അധികൃതരുടെ നിലപാടിനെതിരെയാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിനി നവ്യ രാജീവ് നൽകിയ ഹരജിയിൽ തിങ്കളാഴ്ച ഡിവിഷൻ ബെഞ്ചിെൻറ അനുകൂല ഉത്തരവുണ്ടായിരുന്നു.
എന്നാൽ, ഇൗ ഉത്തരവ് നവ്യക്ക് മാത്രം ബാധകമാകുന്നതാണെന്നും മറ്റുള്ളവർ ബാങ്ക് ഗാരൻറി നൽകണമെന്നും കോളജ് അധികൃതർ ആവശ്യപ്പെട്ടു. ബാങ്ക് ഗാരൻറിയില്ലാതെ പ്രേവശനം നൽകാനും തയാറായില്ല. തുടർന്നാണ് ഇവർ ഹൈകോടതിയെ സമീപിച്ചത്. ഇൗ വർഷം പ്രവേശനം ലഭിച്ചവരിൽ നിന്ന് ബാങ്ക് ഗാരൻറി ഇൗടാക്കാൻ അനുമതിയില്ലെന്ന് സർക്കാറും പ്രവേശന മേൽനോട്ട സമിതിയും കോടതിയെ അറിയിച്ചു. കോടതി ഉത്തരവുണ്ടായിട്ടും ബാങ്ക് ഗാരൻറി ആവശ്യപ്പെട്ട നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി മെറിറ്റിൽ പ്രവേശനത്തിന് അർഹരായ ഹരജിക്കാരെ ബാങ്ക് ഗാരൻറിയില്ലാതെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടു.
ബാങ്ക് ഗാരൻറി തലവരിപ്പണത്തിെൻറ പരിധിയിലാക്കി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗാരൻറി വാങ്ങുന്നത് തലവരിപ്പണത്തിെൻറ പരിധിയിൽ പെടുത്തി ഫീസ് നിർണയ സമിതി ഉത്തരവ്. വിദ്യാർഥികളുടെ പരാതികളുടെയും ഹൈകോടതി വിധിയുടെയും പശ്ചാത്തലത്തിലാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി ഉത്തരവ്. വിദ്യാർഥികളിൽനിന്ന് ബാങ്ക് ഗാരൻറി ആവശ്യപ്പെടുന്നത് സമിതി വിലക്കി. കോഴ്സ് കാലയളവിലെ ഫീസിന് തുല്യമായ തുകക്കാണ് സ്വാശ്രയ മെഡിക്കൽ കോളജുകൾ ബാങ്ക് ഗാരൻറി ആവശ്യപ്പെടുന്നത്. തുക മുഴുവന്‍ ബാങ്കില്‍ നിക്ഷേപിച്ചാലേ ബാങ്കുകള്‍ ഗാരൻറി നൽകൂ എന്നതിനാൽ രക്ഷാകർത്താക്കളും വിദ്യാര്‍ഥികളും ആശങ്കയിലായിരുന്നു. വരും വർഷങ്ങളിലെ പ്രവേശനത്തിലും ഉത്തരവ് ബാധകമാണ്.
പ്രവേശന സമയത്ത് ബാങ്ക് ഗാരൻറി വാങ്ങരുതെന്ന് സ്വാശ്രയ മെഡിക്കൽ, ഡെൻറൽ കോളജ് പ്രിൻസിപ്പൽമാർക്ക് കമ്മിറ്റി നിർദേശം നൽകി. ഹൈകോടതിയിലെ കേസിലെ അന്തിമ വിധിക്ക് വിധേയമായാണ് ഉത്തരവ്. എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം തടസ്സപ്പെടാതിരിക്കാന്‍ മാനേജ്മെൻറുകള്‍ക്ക് നിർദേശം നൽകാന് പ്രവേശന പരീക്ഷ കമീഷണറോടും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിൽ പ്രവേശനത്തിനെത്തിയവരിൽനിന്ന് ബാങ്ക് ഗ്യാരണ്ടി ആവശ്യപ്പെട്ടതോടെയാണ് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. പലപേരുകളില്‍ ചില മാനേജ്മെൻറുകള്‍ ലക്ഷങ്ങള്‍ ഈടാക്കുെന്നന്ന പരാതിയും സമിതിക്ക് ലഭിച്ചിട്ടുണ്ട്. ഇങ്ങനെ വാങ്ങാവുന്ന ഫീസുകള്‍ക്ക് പരിധി നിശ്ചയിക്കാനും സമിതി തീരുമാനിച്ചു. ഇക്കാര്യത്തിൽ 13നകം ഉത്തരവുണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.