പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അസംബന്ധമെന്ന്​ മേഴ്​സിക്കുട്ടിയമ്മ

കൊല്ലം: ആഴക്കടലിൽ മത്സ്യബന്ധനത്തിന്​ വിദേശ കമ്പനിക്ക്​ അനുമതി നൽകിയെന്ന​ പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അസംബന്ധമാണെന്ന്​ ഫിഷറീസ്​ വകുപ്പ്​ മന്ത്രി ജെ മേഴ്​സിക്കുട്ടിയമ്മ. ഫിഷറീസ്​ വകുപ്പിന്‍റെ മുമ്പിൽ അത്തരമൊരു അപേക്ഷ വന്നിട്ടില്ലെന്നും അവർ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട്​ വ്യവസായ വകുപ്പ്​ മന്ത്രി ഇ.പി ജയരാജനുമായുള്ള കത്തിടപാടുമായി ബന്ധപ്പെട്ട്​ അറിയില്ലെന്നും അവർ പറഞ്ഞു. ഫിഷറീസ്​ വകുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക്​ മാത്രമാണ്​ തനിക്ക്​ മറുപടി നൽകാനാകുകയെന്നും അവർ പറഞ്ഞു.

2018 ൽ അമേരിക്കയിൽ പോയിരുന്നു. എന്നാൽ, അത്​ യു.എന്നിലെ ഒരു പരിപാടിയിൽ പ​ങ്കെടുക്കാനായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ പരിപ്പ്​ ഇവിടെ വേവില്ലെന്നും ആരോപണം പിൻവലിച്ച്​ പ്രതിപക്ഷ നേതാവ്​ മാപ്പു പറയണമെന്നും അവർ പറഞ്ഞു. 

ഇ.എം.സി.സി കമ്പനി വ്യവസായ വകുപ്പ്​ മന്ത്രി ഇ.പി ജയരാജന്​ നൽകിയ കത്തിൽ മേഴ്​സിക്കുട്ടിയമ്മയുമായി നടത്തിയ ചർച്ച സംബന്ധിച്ച്​ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്​ അതേ കുറിച്ച്​ തനിക്ക്​ അറിയില്ലെന്നായിരുന്നു അവർ പറഞ്ഞത്​. 



Tags:    
News Summary - mercykuttyamma replies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.