തൃശൂർ: പ്രകൃതി ദുരന്തത്തിലെ ഇരകൾക്ക് ദുരിതാശ്വാസ സഹായം എത്തിക്കുന്ന കാര്യത്തിലുള്ള മാനദണ്ഡം കേന്ദ്ര സർക്കാർ പരിഷ്കരിക്കണമെന്നും കാലത്തിനനുസരിച്ച മാറ്റം വേണമെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പ്രകൃതി ദുരന്തത്തിൽ കടൽക്ഷോഭം ഉൾപ്പെടുത്തുന്നില്ല.
വാഴ നശിച്ചാൽ അഞ്ചുരൂപയാണ് കേന്ദ്ര സഹായം. അനുവദിക്കുന്ന ഫണ്ട് ചെലവഴിക്കാനും നൂറു കടമ്പകളാണ്. ഇതെല്ലാം മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തൃശൂരിൽ ഫിഷറീസ് എക്സ്റ്റൻഷൻ കം-െട്രയ്നിങ് സെൻറർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദുരിതാശ്വാസ സഹായം നൽകുന്നതിൽ കേരളത്തിെൻറയും കേന്ദ്രത്തിെൻറയും മാനദണ്ഡങ്ങൾ ഒത്തുപോകുന്നില്ല. കേരളത്തിൽ വൻ കൃഷിനാശമാണ്. വാഴ കർഷകന് കേന്ദ്രം പറയുന്ന അഞ്ചു രൂപ നഷ്ടപരിഹാരം കൊടുത്തിട്ട് കാര്യമില്ല. കേരളത്തിൽ 300 രൂപ വരെ അനുവദിക്കുന്നുണ്ട്. വീട് തകർന്നാൽ 95,000 രൂപ മാത്രമാണ് കേന്ദ്ര സഹായം. ഇതുകൊണ്ട് വീട് പുനർനിർമിക്കാനാവില്ല. സംസ്ഥാന സർക്കാർ നാലുലക്ഷമാണ് നൽകുന്നത്. കേന്ദ്ര സഹായം നാലിരട്ടിയെങ്കിലുമാക്കണം.
കേരളത്തിൽ കടലേറ്റം ശക്തമാവുകയാണ്. ഇതിെൻറ പ്രതിരോധിക്കാവുന്ന ഒരു പദ്ധതിയും അനുവദിക്കുന്നില്ല. അനുവദിക്കുന്ന ഫണ്ടുപോലും ചെലവഴിക്കാൻ കഴിയാത്ത വിധത്തിലാണ് കേന്ദ്ര മാനദണ്ഡങ്ങൾ. ഓഖി സമയത്ത് ഇത് ഏറെ അനുഭവിച്ചു. ഇക്കാര്യം കേരളം സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ തീരസംരക്ഷണത്തിന് 300 കോടി രൂപ നീക്കിെവച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പിെൻറ നേതൃത്വത്തിൽ തീരത്തുനിന്ന് 50 മീറ്റർ ഉള്ളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കും. 82,000 പേർ ഇത്തരത്തിലുണ്ട്. ആദ്യഘട്ടമായി തിരുവനന്തപുരത്ത് 192 കുടുംബങ്ങൾക്കായി ഫ്ലാറ്റ് നിർമിച്ച് നൽകി. ഇത്തരത്തിൽ ഫ്ലാറ്റുകൾ നിർമിച്ച് പരമാവധി പേരെ മാറ്റി പാർപ്പിക്കും. രണ്ടു സെൻറ് ഭൂമിയിൽ വീട് നിർമിക്കാൻ 10 ലക്ഷം രൂപ ധനസഹായം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.