സ്ത്രീ ബസ്സിൽ ബഹളമുണ്ടാക്കിയ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചവർക്കെതിരെ കേസ്

മാന്നാർ : മാനസികാസ്ഥാസ്ഥ്യമുള്ള സ്ത്രീ ബസ്സിൽ ഡ്രൈവർ സീറ്റിന്റെ മുൻവശത്ത് ഡാഷ്‌ബോർഡിൽ ഇരുന്ന് ബഹളമുണ്ടാക്കുന്നത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ മാന്നാർ പോലീസ് കേസ്സെടുത്തു.

ഏതാനുംദിവസം മുമ്പാണ് സ്ത്രീ ബഹളമുണ്ടാക്കുന്നത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. മാനസികരോഗിയായ ഇവരുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതുമൂലം തങ്ങൾക്ക് മാനഹാനി ഉണ്ടായതായി സ്ത്രീയുടെ ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പോലീസ് കേസ്സെടുത്തത്. സ്ത്രീ സഞ്ചരിച്ച, പന്തളം റൂട്ടിൽ സർവ്വീസ് നടത്തുന്ന രാജേശ്വരി ബസ് ജീവനക്കാരുടെ പേരിലാണ് കേസ്സെടുത്തത്.

ഉടൻ തന്നെ പ്രതികളെ അറസ്റ്റുചെയ്യുമെന്നും ഫോണുകൾ കസ്റ്റഡിയിലെടുക്കുമെന്ന് മാന്നാർ സി.ഐ ജോസ് മാത്യു പറഞ്ഞു. ദൃശ്യങ്ങൾ പ്രചരിപ്പിച്ച എല്ലാവരും സൈബർസെല്ലിന്റെ നിരീക്ഷണത്തിലാണെന്നും അവർക്കെതിരെയും കേസ് ഉണ്ടാകുമെന്നും സി.ഐ അറിയിച്ചു.

Tags:    
News Summary - mental abnormal lady clash in bus; police action -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.