തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റോർ സ്റ്റേഡിയത്തിൽ കോവിസ് വാക്സിൻ എടുക്കാൻ എത്തിയവരുടെ തിരക്ക് നിയന്തിക്കുന്ന പോലീസുകാർ

തിരുവനന്തപുരത്ത് മെഗാ വാക്സിൻ ക്യാമ്പിൽ വൻ തിരക്ക്, വാക്കേറ്റം; രണ്ടു പേർ കുഴഞ്ഞു വീണു

തിരുവനന്തപുരം: തലസ്ഥാനത്തെ മെഗാ വാക്സിൻ ക്യാമ്പ് പ്രവർത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡി‍യത്തിൽ വൻ തിരക്ക്. ഒാൺലൈൻ രജിസ്ട്രേഷൻ വഴി വിവിധ സമയം ലഭിച്ചവർ ഒരുമിച്ച് വാക്സിൻ എടുക്കാൻ എത്തിയതാണ് തിരക്കിന് വഴിവെച്ചത്. വരിനിന്ന രണ്ടു പേർ കുഴഞ്ഞു വീഴുകയും ചെയ്തു.

രാവിലെ ഏഴു മണി മുതൽ സമൂഹിക അകലം പാലിക്കാതെയുള്ള നീണ്ട വരിയാണുള്ളത്. രജിസ്റ്റർ ചെയ്തവരിൽ ഭൂരിഭാഗം പേരും രാവിലെ തന്നെ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തുകയായിരുന്നു. 10 മണിയോടെയാണ് വാക്സിൻ വിതരണം ആരംഭിച്ചത്.


ഇന്ന് ക്യാമ്പിൽ 2000 പേർക്ക് വാക്സിൻ നൽകാനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. ഇതിനിടെ ടോക്കൺ കൊടുത്ത് തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടു. വാക്സിൻ എടുക്കാൻ എത്തിയവരും പൊലീസും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.  

Full View


Tags:    
News Summary - Mega vaccine camp in Thiruvananthapuram crowded; Two people collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.