നയനസൂര്യയുടെ മരണം കൊലപാതകമല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

തിരുവനന്തപുരം: യുവ സംവിധായിക നയനസൂര്യയുടെ മരണം കൊലപാതകമല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. ​മയോ കാർഡിയൽ ഇൻഫാക്ഷനാണ് മരണത്തിലേക്ക് നയിച്ചതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതിലേക്ക് നയിച്ചത് എന്താണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. റിപ്പോർട്ട് മെഡിക്കൽ ബോർഡ് ക്രൈംബ്രാഞ്ചിന് സമർപ്പിച്ചു.

2019 ഫെബ്രുവരി 24നാണ് നയനസൂര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിലും ശരീരത്തിലും മുറിവുകൾ കണ്ടതിന് തുടർന്ന് മരണം കൊലപാതകമാണെന്ന് ആരോപണമുയർന്നിരുന്നു. ഇതോടെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

ആത്മഹത്യയോ രോഗമോ ആവാം മയോ കാർഡിയൽ ഇൻഫാക്ഷനിലേക്ക് നയിച്ചതെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിലുള്ളത്. രണ്ടിനുമുള്ള സാധ്യതകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രക്തത്തില്‍ ഷുഗര്‍ ക്രമാതീതമായി കുറഞ്ഞ് നയന നേരത്തെ അഞ്ച് തവണ ബോധരഹിതയായിട്ടുണ്ട്. ഇതാണ് രോഗംമൂലമുള്ള മരണത്തിന്റെ പ്രധാന സാധ്യത. അന്നെല്ലാം ഉടനെ ആശുപത്രിയിലെത്തിച്ചതാണ് ജീവൻ രക്ഷിച്ചതെങ്കില്‍ അവസാനതവണ സമീപത്ത് ആരുമുണ്ടായിരുന്നില്ല.

ഇന്‍സുലിന്റെയും വിഷാദരോഗത്തിനുള്ള മരുന്നിന്റെയും അമിതോപയോഗമാണ് ആത്മഹത്യക്കുള്ള സാധ്യതകള്‍. മരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ ഇന്‍സുലിന്റെ അമിതോപയോഗത്തെക്കുറിച്ചും മരണശേഷമുള്ള ജീവിതത്തെക്കുറിച്ചും നയന ഗൂഗിളില്‍ തിരഞ്ഞത് ഈ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ആത്മഹത്യയാണെന്ന് ഉറപ്പിക്കുന്നില്ലെങ്കിലും കൊലപാതകമല്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ചുള്ളത്.

Tags:    
News Summary - Medical report says that Nayanasurya's death was not murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.