Posted On
date_range Updated On
date_range പ്രളയബാധിതര്‍ക്ക് സ്നേഹക്കൂടൊരുക്കി മീഡിയവണ്‍
കോഴിക്കോട്: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി മീഡിയവണും. ‘സ്നേഹക്കൂട്’ എന്നു പേരിട്ട പദ്ധതിക്ക് മീഡിയവണ്‍ ആസ്ഥാനത്ത് ജി.ടെക് എജുക്കേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മെഹ്റൂഫ് മണലൊടി തുടക്കം കുറിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധതയുള്ളവരുമായി ചേര്‍ന്ന് പീപ്പിള്‍സ് ഫൗണ്ടേഷെൻറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.
പദ്ധതിയിലെ ആദ്യ വീട് നിര്‍മാണത്തിന് ജി ടെക് എജുക്കേഷനാണ് ധനസഹായം നല്‍കുന്നത്. വീട് നിര്‍മാണത്തിെൻറ ധാരണപ്പത്രം മെഹ്റൂഫ് മണലൊടി, മീഡിയവണ്‍ സി.ഇ.ഒ റോഷന് കക്കാട്ടിന് കൈമാറി. സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് താങ്ങാകുന്നത് സന്തോഷകരമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മനുഷ്യരുടെയും വലിയ ആഗ്രഹമാണ് വീട്. അതൊരു ദിവസം തകരുമ്പോൾ സഹിക്കാനാകില്ല. അത്തരമാളുകള്‍ക്ക് താങ്ങാകുന്ന പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞത് സന്തോഷകരമാണ്. ഇത് സമയബന്ധിതമായി തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘നേര് നന്മ’ എന്ന മുദ്രാവാക്യം വാര്‍ത്തക്കൊപ്പം മറ്റു മേഖലകളിലും യാഥാര്‍ഥ്യമാക്കുകയാണ് മീഡിയവണ്‍ ചെയ്യുന്നതെന്ന് സി.ഇ.ഒ റോഷന് കക്കാട്ട് പറഞ്ഞു. പീപിൾസ് ഫൗേണ്ടഷന്‍ പ്രോജക്ട് ഡയറക്ടര്‍മാരായ ഡോ. നിഷാദ്, ഇസ്മയില്‍, മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ്, മാര്‍ക്കറ്റിങ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ സി. മാത്യു എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.