മീഡിയവൺ അപ്പീൽ: വിധി ഇന്ന്

കൊച്ചി: 'മീഡിയവൺ' ചാനലിന്‍റെ അനുമതി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജിയിൽ ഹൈകോടതി ബുധനാഴ്ച വിധി പറയും.

ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്റ്റിങ് ലിമിറ്റഡും ചാനൽ ജീവനക്കാരും കേരള പത്രപ്രവർത്തക യൂനിയനും നൽകിയ അപ്പീൽ ഹരജികളിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് രാവിലെ 10.15ന് വിധി പറയുക.

ഹരജിക്കാരുടെ സംപ്രേഷണ അനുമതി ഉടൻ പ്രാബല്യത്തോടെ റദ്ദാക്കുകയും അംഗീകൃത ചാനലുകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്ത് ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ച് ഫെബ്രുവരി എട്ടിന് സിംഗിൾ ബെഞ്ച് വിധി ഉണ്ടായത്. സർക്കാർ നടപടി ചോദ്യം ചെയ്യുന്ന ഹരജികൾ കോടതി തള്ളുകയായിരുന്നു. തുടർന്നാണ് അപ്പീൽ ഹരജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

Tags:    
News Summary - MediaOne appeal: Judgment today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.