Posted On
date_range Updated On
date_range രാസലഹരി: പൊലീസുകാരന് സസ്പെൻഷൻ
തൊടുപുഴ: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി പിടിയിലായ ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ എം.ജെ. ഷാനവാസിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. വകുപ്പ് തല നടപടിക്ക് ജില്ല പൊലീസ് മേധാവി ശിപാർശ ചെയ്തിട്ടുണ്ട്.
ലഹരിമരുന്ന് കൈമാറ്റത്തിനിടെ ശനിയാഴ്ചയാണ് ഷാനവാസും സുഹൃത്ത് ഷംനാസ് കെ. ഷാജിയും തൊടുപുഴ എക്സൈസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 3.6 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തിരുന്നു. സഞ്ചരിച്ചിരുന്ന കാറും ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതികൾക്ക് ലഹരിമരുന്ന് വിൽപനയുണ്ടായിരുന്നോയെന്നും എക്സൈസ് അന്വേഷിക്കുന്നുണ്ട്. ഇരുവരും റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.