തിരുവനന്തപുരം: തൃപ്പൂണിത്തുറ യോഗകേന്ദ്രത്തെക്കുറിച്ച് പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ വളരെ ഗൗരവതരമാണെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കേരള വനിതാകമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഇത്തരം സംഭവങ്ങളെക്കുറിച്ച് കമ്മീഷൻ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന അന്വേഷണങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുമെന്നും അവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
യോഗാകേന്ദ്രത്തിെൻ്റ പ്രവർത്തനങ്ങളെക്കുറിച്ചും ഉയർന്നുവന്ന പരാതികളെക്കുറിച്ചും പൊലീസ് നടത്തുന്ന അന്വേഷണം കൂടുതൽ ഈർജിതമാക്കണം. തെളിവുകൾ ശേഖരിക്കുന്നതിൽ ഒരു പഴുതും ഉണ്ടാകരുത്. നിലവിൽ നടന്നുവരുന്ന പൊലീസ് അന്വേഷണത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ കമീഷെൻറ അന്വേഷണ വിഭാഗം മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.
യോഗ കേന്ദ്രത്തിൽ താമസിപ്പിക്കപ്പട്ടവരിൽനിന്ന് നേരിട്ട് അനുഭവങ്ങൾ കേൾക്കുമെന്നും അതിെൻ്റ അടിസ്ഥാനത്തിൽ ശകതമായ നടപടികൾക്ക് മുൻകൈ എടുക്കുമെന്നും ജോസഫൈൻ പറഞ്ഞു. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും ഭരണാഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നതുമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹവും അധികാരികളും ജാഗ്രത പാലിക്കണമെന്നും കമീഷൻ അധ്യക്ഷ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.