എം.ബി.എ പരീക്ഷകൾ ഓൺലൈനിൽ: മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട്​ തേടി

കോഴിേക്കാട്: കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫാറൂഖ് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്​റ്റഡീസ് നടത്തുന്ന എം.ബി.എ കോഴ്സി​െൻറ രണ്ടാം സെമസ്​റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന ആവശ്യം പരിശോധിച്ച് പരിഹാരം കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.

റ്റിജോ അക്കര സമർപ്പിച്ച പരാതിയിലാണ് നടപടി. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്കും പരീക്ഷ കൺട്രോളർക്കുമാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്.

300ഓളം കുട്ടികൾ എട്ട് പേപ്പറുകൾ എഴുതണമെന്നാണ് സർവകലാശാല നിർദേശിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ സർവകലാശാലകൾ ഓൺലൈനായിട്ടാണ് പരീക്ഷകളും ക്ലാസുകളും നടത്തുന്നതെന്ന് ഉത്തരവിൽ പറയുന്നു.

മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. കേസ് ഒക്ടോബർ ഏഴിന് പരിഗണിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.