‘‘ഒരു ലോഡ് മണ്ണ് നീക്കിക്കാൻ പോലും പാങ്ങില്ലാത്ത സർവ്വശക്തരായ രണ്ടു പേർ’’

പാലക്കാട്​: കർണാടക അതിർത്തികൾ അടച്ച വിഷയത്തിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് സി.പി.എം നേതാവ്​​ എം.ബി. രാജേഷ്​. നിസ ്സഹായരായ രോഗികൾ മരിച്ചുവീഴുമ്പോൾ ചിലർ കേരളത്തിൽ സമൂഹമാധ്യമങ്ങളിലിരുന്ന്​ ചിരിക്കുകയാണ്​.

പ്രധാനമന്ത്രി യും ആഭ്യന്തര മന്ത്രിയും അതിർത്തികൾ തുറക്കേണ്ടത്​ ന്യായമെന്ന് സമ്മതിക്കുന്നു. പക്ഷേ ന്യായമെന്ന് അവർ തന്നെ സമ് മതിക്കുന്ന കാര്യം സ്വന്തം പാർട്ടിയുടെ സർക്കാരിനെ കൊണ്ട് ചെയ്യിക്കാൻ കഴിയുന്നില്ല. ദേശീയപാതയിലെ ഒരു ലോഡ് മണ്ണ ് നീക്കിക്കാൻ പോലും പാങ്ങില്ലാത്ത സർവ്വശക്തരായ രണ്ടു പേരാണ്​ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമെന്നും ഫേ സ്​ബുക്ക്​ പോസ്​റ്റിലൂടെ എം.ബി. രാജേഷ്​ പരിഹസിച്ചു.

ഫേസ്​ബുക്ക്​​​ പോസ്​റ്റി​​​െൻറ പൂർണരൂപം:
മംഗലാപുരത്തെ ആശുപത്രികളിലേക്കുള്ള വഴിയിൽ മണ്ണിട്ട് മുടക്കിയതി​​​െൻറ ഫലമായ മരണം ഏഴായി. നിസ്സഹായരായ രോഗികൾ മരിച്ചുവീഴുമ്പോൾ ഒരു കൂട്ടർ ഇവിടെ കേരളത്തിൽ സോഷ്യൽ മീഡിയയിലിരുന്നു ചിരിക്കുന്നു. ഒരു ലോഡ് മണ്ണിട്ടാൽ തീരാവുന്നതേയുള്ളൂ നമ്പർ വൺ കേരളമെന്ന് ഇതേ കേരളത്തിൻ്റെ സുരക്ഷയിലിരുന്ന് പരിഹസിക്കുന്നു. കർണ്ണാടകയിലെ ബി.ജെ.പി അധ്യക്ഷൻ ആശുപത്രിയിലേക്കായാലും അടച്ച വഴി തുറക്കുന്ന പ്രശ്നമില്ലെന്ന് കണ്ണിൽ ചോരയില്ലാതെ പ്രഖ്യാപിക്കുന്നു..

ഇവിടുത്തെ അനയായികൾ അതിന് കയ്യടിച്ച് പിന്തുണ നൽകുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആവശ്യം ന്യായമെന്ന് സമ്മതിക്കുന്നു. അവർ ദിവസങ്ങളായി ചർച്ച ചെയ്ത് തീർന്നില്ലത്രേ. ന്യായമെന്ന് അവർ സമ്മതിക്കുന്ന കാര്യം സ്വന്തം പാർട്ടിയുടെ സർക്കാരിനെ കൊണ്ട് ചെയ്യിക്കാൻ കഴിയുന്നില്ല പോലും! ദേശീയപാതയിലെ ഒരു ലോഡ് മണ്ണ് നീക്കിക്കാൻ പോലും പാങ്ങില്ലാത്ത സർവ്വശക്തരായ രണ്ടു പേർ. കൊറോണാക്കാലത്ത് രാഷ്ട്രീയം പറയരുത്. പക്ഷേ ആംബുലൻസിൻ്റെ വഴിയിൽ മണ്ണിട്ട് രോഗികളെ പെരുവഴിയിൽ മരണത്തിലേക്ക് തള്ളിവിടാം.

മരണാസന്നരായ രോഗികളോടുപോലും ശത്രു സേനയോടെന്ന പോലെ ദയയില്ലാതെ പെരുമാറുന്ന ഇവരൊക്കെയാണ് ദേശസ്നേഹം പഠിപ്പിക്കുന്നവർ.രാമായണം സീരിയൽ എത്ര തവണ കണ്ടാലും മാനിഷാദാ എന്ന ആദ്യ വാക്കിൻ്റെ ലളിതമായ അർത്ഥം പോലും ഒരിക്കലും മനസ്സിലാവാത്തവർ.ഇറ്റലിയിലേയും ലോകത്തിൻ്റെ വിദൂരമായ കോണുകളിലും മരണം മുഖാമുഖം കാണുന്ന മനുഷ്യരെ ചികിത്സിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാദൗത്യത്തിനിറങ്ങിപ്പുറപ്പെട്ട ക്യൂബൻ ഡോക്ടർമാരെ ഇകഴ്ത്തുന്നവരും ഇവരാണ്.

മഹാദുരന്തങ്ങളിൽ മനുഷ്യപ്പറ്റി​​​െൻറ ഓരോ വൃത്താന്തവും മനുഷ്യരെ എല്ലാ വേർതിരിവിനുമതീതരായി ആഹ്ലാദിപ്പിക്കും. പക്ഷേ മനുഷ്യപ്പറ്റുള്ളവർക്കു മാത്രം ബാധകമാണത്. അല്ലാത്തവർ അതിനേയും പരിഹസിക്കും, പുഛിക്കും. തെറി വിളിക്കും.മനുഷ്യപ്പറ്റിന് മേൽ മണ്ണിട്ടു മൂടിയാൽ ആഘോഷിക്കും. വാക്സിൻ കൊണ്ടോ ആശുപത്രിയിലയച്ചോ മാത്രം ആ വൈറസ്സിൽ നിന്ന് രോഗവിമുക്തി സാധ്യമാവില്ല.

Full View
Tags:    
News Summary - MB RAJESH AGAINST BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.