മേയറുടെ കത്ത്​; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന്​ പരിഗണിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള

ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മേയര്‍ ആര്യാ രാജേന്ദ്രന്‍ ഹൈകോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും. മേയർക്ക്

പറയാനുള്ളത് കേട്ട ശേഷം ഹരജിയിൽ തീരുമാനമെടുക്കുമെന്ന് കോടതി അറിയിച്ചിരുന്നു. താന്‍ ഡൽഹിയിൽ ആയിരുന്ന സമയത്ത് പുറത്ത് വന്ന കത്ത് വ്യാജമാണെന്ന നിലപാട് മേയര്‍ ആവര്‍ത്തിക്കാനാണ് സാധ്യത. കോർപറേഷനിലെ മുന്‍ കൗൺസിലർ ജി.എസ് ശ്രീകുമാർ ആണ് ഹരജി നൽകിയിരിക്കുന്നത്.

അതേസമയം കത്ത് വിവാദത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങി . ആദ്യഘട്ട മൊഴികൾ പരിശോധിച്ച ശേഷം ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. പരാതിക്കാരിയായ മേയറുടെ മൊഴി ഇന്നലെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. അതിനിടെ, മേയറുടെ രാജി ആവശ്യപ്പെട്ട്പ്രതിപക്ഷ യുവജന സംഘടനകളുടെ സമരം തുടരുകയാണ്​.

Tags:    
News Summary - Mayor's letter; The petition demanding a CBI probe will be considered today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.